നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണം; ആനി രാജ

നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണം; ആനി രാജ

കൊച്ചി: മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി രാജ പ്രതികരിച്ചു. നീതിപൂര്‍വമായി സത്യസന്ധമായി അന്വേഷണം നടത്തണമെങ്കില്‍ മുകേഷ് ആ പദവിയില്‍ നിന്ന് മാറി നില്‍ക്കണം. മുകേഷ് സ്ഥാനം ഒഴിയുന്നില്ലെങ്കില്‍ കേരള സര്‍ക്കാര്‍ അദ്ദേഹത്തിന്റെ രാജി ചോദിച്ചുവാങ്ങണമെന്നും ആനി രാജ പറഞ്ഞു.

അതേസമയം നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. ആലുവയിലെ ഫ്ലാറ്റില്‍ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്‍റെ തുടർനടപടികളിലേക്ക് പോലീസ് കടന്നത്.

പരാതിക്കാരിയുടെ മൊഴിപ്പകർപ്പ് ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറി. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച സ്ഥലങ്ങളുടെ പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്യുക.

TAGS : ANI RAJA | MLA MUKESH
SUMMARY : Actor Mukesh to resign as MLA; Ani Raja

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *