അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡി. കെ. ശിവകുമാറിനെതിരായ ഹർജി തള്ളി കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡി. കെ. ശിവകുമാറിനെതിരായ ഹർജി തള്ളി കോടതി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന് ആശ്വാസം. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കർണാടക ഹൈക്കോടതി തള്ളി. ശിവകുമാറിനെതിരെ അന്വേഷണം തുടരാനുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചതിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.

2013നും 2018നും ഇടയിൽ ഡി.കെ. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസ്. ഈ കാലയളവിൽ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു ഡി.കെ. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അധികാര ദുർവിനിയോഗത്തിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് ശിവകുമാരിനെതിരായ പ്രധാന ആരോപണം. കേസിൽ ശിവകുമാറിന് തീഹാർ ജയിലിൽ കഴിയേണ്ടി വന്നിരുന്നു. പിന്നീട് പുറത്തിറങ്ങിയാണ് കർണാടക തിരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ച് ഉപമുഖ്യമന്ത്രിയായതും.

TAGS: KARNATAKA | DK SHIVAKUMAR
SUMMARY: karnataka hc dismisses plea by cbi against dk shivakumar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *