അർജുനായുള്ള തിരച്ചിൽ; ഗംഗാവലിയിൽ പരിശോധന നടത്തി നാവിക സേന

അർജുനായുള്ള തിരച്ചിൽ; ഗംഗാവലിയിൽ പരിശോധന നടത്തി നാവിക സേന

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ തിരച്ചിൽ ഉടൻ പുനരാരംഭിച്ചേക്കും. ഇതിന് മുന്നോടിയായി ഗാംഗാവലി പുഴയില്‍ നാവിക സേന പരിശോധന നടത്തി. പുഴയുടെ അടിത്തട്ടിലേക്ക് പരിശോധനക്ക് ഡ്രഡ്ജര്‍ എത്തിക്കുന്നതിന്റെ മുന്നോടിയായാണ് പരിശോധന. പുഴയിലെ അടിയൊഴുക്കിന്റെ നിലവിലെ സാഹചര്യം നാവിക സേന ഉത്തര കന്നഡ ജില്ലാ ഭരണ കൂടത്തിന് കൈമാറും.

ഇതനുസരിച്ചാകും സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുക. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജറിന്റെ സഹായത്തോടെ ഉടന്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, അർജുന്റെ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. പുഴയിലെ ഒഴുക്കും കാലാവസ്ഥയും അനുകൂലമാണെന്ന റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം നല്‍കിയാല്‍ ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മറ്റു സാങ്കേതിക തടസങ്ങളില്ല. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 16–ാം തീയതിയായിരുന്നു ഗംഗാവലി പുഴയിലെ തിരച്ചില്‍ നാവിക സേന നിര്‍ത്തി വെച്ചത്.

TAGS: ARJUN | LANDSLIDE
SUMMARY: Navy conducts search operation at gangavali on arjun rescue mission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *