കനത്ത മഴ; മെട്രോ പാതയിലേക്ക് മരം വീണു

കനത്ത മഴ; മെട്രോ പാതയിലേക്ക് മരം വീണു

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ മെട്രോ പാതയിലേക്ക് മരം വീണു. പർപ്പിൾ ലൈനിൽ ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപം നടപ്പാതയ്ക്കും മെട്രോ പാളത്തിനും ഇടയിലാണ് മരം ഒടിഞ്ഞുവീണത്.

വൈകിട്ട് 4.51ന് നടപ്പാതയിൽ മരം വീണത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കബ്ബൺ പാർക്ക് മെട്രോ സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവെച്ചു. പിന്നീട് ബിഎംആർസിഎൽ ജീവനക്കാരെത്തി മരം മുറിച്ചുമാറ്റിയ ശേഷം 5.05 ന് ട്രെയിൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മെട്രോ ട്രാക്കുകൾക്കും നടപ്പാതകൾക്കും സമീപമുള്ള മരങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചതായി ബിഎംആർസിഎൽ അറിയിച്ചു.

TAGS: BENGALURU | NAMMA METRO
SUMMARY: Tree branch falls onto metro path hits service

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *