കാട്ടാനയുടെ ജഡം കുളത്തിൽ കണ്ടെത്തി

കാട്ടാനയുടെ ജഡം കുളത്തിൽ കണ്ടെത്തി

ബെംഗളൂരു: കാട്ടാനയുടെ ജഡം കാപ്പിതോട്ടത്തിലെ കുളത്തിൽ കണ്ടെത്തി. കുടകിലെ ജെല്ലടയ അമ്മാതിക്ക് സമീപമുള്ള കാപ്പി എസ്റ്റേറ്റിലാണ് സംഭവം. ആന കുളത്തിൽ അബദ്ധത്തിൽ വീണതായിരിക്കുമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.പത്ത് വയസ്സുള്ള ആൺ ആനയുടെ ജഡമാണ് കണ്ടെത്തിയത്. വെള്ളം കുടിക്കാനിറങ്ങിയപ്പോൾ കുളത്തിലേക്ക് വീണതായിരിക്കാമെന്നാണ് സംശയം.

കുളത്തിന് ആഴം കൂടിയതിനാൽ ആനയ്ക്ക് കരയിലേക്ക് തിരികെ കയറാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ കുളം സന്ദർശിച്ച എസ്റ്റേറ്റിലെ തൊഴിലാളികളാണ് ആനയുടെ ജഡം കണ്ടെത്തി ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.

ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ജഗന്നാഥ്, അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്) ഗോപാൽ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ആർഎഫ്ഒ) ശിവറാം, വൈൽഡ് ലൈഫ് വെറ്ററിനറി സ്‌പെഷ്യലിസ്റ്റ് ഡോ.ചെട്ടിയപ്പ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

TAGS: KARNATAKA | ELEPHANT DEATH
SUMMARY: Ten-year-old tusker found dead in pond of coffee estate

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *