ലൈംഗികാരോപണം; ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭ ശുചിത്വ മിഷന്‍ അംബാസിഡര്‍ സ്ഥാനമൊഴിഞ്ഞു

ലൈംഗികാരോപണം; ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭ ശുചിത്വ മിഷന്‍ അംബാസിഡര്‍ സ്ഥാനമൊഴിഞ്ഞു

തൃശ്ശൂര്‍: ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ സ്ഥാനമൊഴിഞ്ഞ് നടൻ ഇടവേള ബാബു. തനിക്കെതിരെ ഉയർന്നു വന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിയുന്നതെന്ന് ഇടവേള ബാബു വ്യക്തമാക്കി. ലൈംഗിക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടൻ സ്ഥാനം ഒഴിയണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞത്.

ഈ കഴിഞ്ഞ ദിവസങ്ങളിലായി തന്റെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കേസ് നിയപരമായി മുന്നോട്ടു പോകേണ്ടതിനാല്‍ ഈ ഔദ്യോഗിക സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കി തരണമെന്നും, തനിക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങളില്‍ ഇരിഞ്ഞാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇടവേള ബാബു വ്യക്തമാക്കി.

TAGS : EDAVELA BABU | HEMA COMMISION REPORT
SUMMARY : Sexual assault; Edavela Babu Iringalakuda Municipality Sanitation Mission Ambassador has resigned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *