ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

തൃശൂർ: ജല നിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാമിലെ ഒരു ഷട്ടര്‍ തുറന്നു. കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നത്. പതിനൊന്ന് മണിയോടെ ഡാം തുറന്ന് ഘട്ടം ഘട്ടമായി 50 ക്യുമെക്‌സ് ജലം പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലേക്ക് ഒഴുക്കിതുടങ്ങി. ഡാമിന്റെ ഒരു ഷട്ടര്‍ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുന്നത്.

ഈ ജലം ഏകദേശം മൂന്ന് മണിക്കൂര്‍ കൊണ്ട് പെരിങ്ങല്‍ക്കുത്ത് റീസര്‍വോയറില്‍ എത്തിച്ചേരും. ഇതേതുടർന്ന് ചാലക്കുടി പുഴയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പെരിങ്ങല്‍ കുത്ത് റിസർവോയറിന്റെ വൃഷ്ടിപ്രദേശത്തും കനത്ത മഴ തുടരുന്നതിനാല്‍, ഇവിടെയും ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാല്‍ തന്നെ, ഘട്ടം ഘട്ടമായി 300 ക്യുമെക്‌സ് അധികജലം തുറന്നു വിടേണ്ടി വരും.

ചാലക്കുടി പുഴയുടെ സമീപ പ്രദേശങ്ങളിലും അണക്കെട്ടിന്റെ ഭാഗങ്ങളിലും കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

TAGS : THRISSUR | DAM | OPEN
SUMMARY : Sholayar Dam’s Shutters Opened; Warning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *