സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്ന പരാതി; കോഴിക്കോട്ടെത്തി യുവാവിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം

സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്ന പരാതി; കോഴിക്കോട്ടെത്തി യുവാവിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം

കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതി നല്‍കിയ യുവാവിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം. പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാരപ്പറമ്പിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പ്രതികരിച്ചു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്നും യുവാവ് പറഞ്ഞു. ഹോട്ടല്‍ മുറിയില്‍വെച്ച്‌ രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.

2012-ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച്‌ സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയില്‍ യുവാവ് വെളിപ്പെടുത്തിയത്.

TAGS : RANJITH | STATEMENT | KOZHIKOD
SUMMARY : Complaint that director Ranjith was molested; The investigation team took the statement of the young man from Kozhikode

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *