നടിമാരുടെ ലൈംഗികാതിക്രമ പരാതി; അറസ്റ്റ് ഭയന്ന് ജയസൂര്യ ന്യൂയോര്‍ക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി സൂചന

നടിമാരുടെ ലൈംഗികാതിക്രമ പരാതി; അറസ്റ്റ് ഭയന്ന് ജയസൂര്യ ന്യൂയോര്‍ക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി സൂചന

നടിമാരുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കില്‍ നിന്നു കൊണ്ട് മുൻകൂർ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ജയസൂര്യ ഇപ്പോള്‍.

ഏതാനും ദിവസം കൂടി ന്യൂയോർക്കില്‍ താമസിച്ച ശേഷം ദുബൈയിലേക്ക് പോകാനാണ് നടന്റെ പദ്ധതിയെന്നും റിപ്പോർട്ടുണ്ട്. ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത് എന്നതിനാല്‍ നാട്ടില്‍ മടങ്ങിയെത്തിയാലുടൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ഭീതിയും നടൻ സുഹൃത്തുക്കളോട് പങ്കുവെച്ചിട്ടുണ്ട്. ആഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്.

മറ്റൊരു നടിയുടെ പരാതിയെ തുടർന്ന് 48 മണിക്കൂറിനകം രണ്ടാമത്തെ ലൈംഗിക പീഡനക്കേസ് കൂടി ജയസൂര്യക്കെതിരെ കരമന പോലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 2012-2013 കാലത്ത് തൊടുപുഴക്ക് സമീപത്തെ സിനിമ സെറ്റില്‍ വെച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കരമന പോലീസാണ് കേസെടുത്തത്.

TAGS : JAYASURYA | NEWYORK
SUMMARY : Actresses sexual assault complaint; Fearing arrest, Jayasuriya decided to stay in New York

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *