കർണാടക മുൻ മന്ത്രി കെ. എച്ച്. ശ്രീനിവാസ് അന്തരിച്ചു

കർണാടക മുൻ മന്ത്രി കെ. എച്ച്. ശ്രീനിവാസ് അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മന്ത്രി കെ. എച്ച്. ശ്രീനിവാസ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ ബെംഗളൂരുവിലായിരുന്നു അന്ത്യം.

സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പേരുകേട്ട ശ്രീനിവാസ് തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ശിവമോഗ ജില്ലയിലെ സാഗരയിൽ നിന്നാണ്. കോൺഗ്രസ്, ജനതാദൾ (സെക്കുലർ), കെജെപി, ബിജെപി എന്നിവയുൾപ്പെടെ ഒന്നിലധികം രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അടുത്തിടെ ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങൾ കാരണം അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ഡി.ദേവരാജ് അരസ് സർക്കാരിൻ്റെ കാലത്ത് ഊർജം, കന്നഡ, സാംസ്കാരിക വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ പാർശ്വവൽക്കരണം നേരിട്ട അദ്ദേഹം ജെഡിഎസിൽ ചേരുകയും ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുകയും ചെയ്തു.

കവി കൂടിയായിരുന്നു ശ്രീനിവാസ്. കനുഗോഡു മാനെ, ചന്ദ്ര നീനോബ്ബനേ, ഓലസോൺ ഹോരാസോനെ, ഗുബ്ബച്ചിയ ഗൂഡു തുടങ്ങി നിരവധി കവിതാ സമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

TAGS: KARNATAKA | DEATH
SUMMARY: Former karnataka minister kh srinivas passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *