കണ്ടക്ടറുമായി വാക്കുതർക്കം; കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ് യുവാക്കൾ

കണ്ടക്ടറുമായി വാക്കുതർക്കം; കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ് യുവാക്കൾ

ബെംഗളൂരു: കണ്ടക്ടറുമായുണ്ടായ തർക്കത്തെ തുടർന്ന് കർണാടക ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ് യുവാക്കൾ. വെള്ളിയാഴ്ച രാവിലെ മദ്ദൂർ ടൗണിലെ കോപ്പ സർക്കിളിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാക്കൾ കെഎസ്ആർടിസി ബസിനുനേരെ കല്ലേറ് നടത്തുകയായിരുന്നു.

ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ മദ്യപിച്ചെത്തിയ യുവാക്കൾ കയറാൻ ശ്രമിച്ചു. എന്നാൽ ഇത് കണ്ടക്ടർ അനുവദിക്കാത്തതിനെ തുടർന്ന് ബസ് മുന്നോട്ട് നീങ്ങിയപ്പോൾ യുവാക്കൾ പിൻവശത്തെ ഗ്ലാസിലേക്ക് കല്ലെറിയുകയായിരുന്നു. സംഭവത്തിൽ ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരുക്കേറ്റു.

യുവാക്കളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയപ്പോൾ മറ്റ് നാല് പേർ ഓടി രക്ഷപ്പെട്ടു. കല്ലേറിൽ ഉൾപ്പെട്ട മറ്റ് യുവാക്കൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് മദ്ദൂർ പോലീസ് പറഞ്ഞു.

TAGS: KARNATAKA | KSRTC
SUMMARY: Drunk youths pelt stones at KSRTC bus after conductor refuses boarding

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *