ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസ്; ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസ്; ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ഉള്‍പ്പെടെ 37 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കമ്പനിയുടെ 15 പ്രമോട്ടര്‍മാരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. 1651 കോടിയുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

277 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും റിപ്പോർട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച്‌ എംഡി കെ ഡി പ്രതാപനെ കഴിഞ്ഞ ജൂലൈ 4നാണ് ഇ ഡി അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിലായിരുന്നു അറസ്റ്റ്. എച്ച്‌ആർ കറൻസി ഇടപാടിലൂടെ കോടികള്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു നടപടി.

TAGS : HIGHRICH | CHARGE SHEET | KERALA
SUMMARY : Heirich Financial Fraud Case; ED has filed the first charge sheet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *