കാര്‍ത്തിക് സൂര്യ വിവാഹിതനാവുന്നു; വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍

കാര്‍ത്തിക് സൂര്യ വിവാഹിതനാവുന്നു; വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍

കൊച്ചി: ഏറെ ആരാധകരുള്ള യൂട്യൂബ് വളേഗറാണ് കാർത്തിക് സൂര്യ. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ കാർത്തിക് സൂര്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സന്തോഷനിമിഷം പങ്കുവച്ചിരിക്കുകയാണ് കാർത്തിക്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ച്‌ എത്തിയത്.

’അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന ക്യാപ്ഷനോടെയാണ് വവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഓഫ് വൈറ്റ് ഷെര്‍വാണിയാണ് കാര്‍ത്തിക് വിവാഹ നിശ്ചയത്തിന് ധരിച്ചത്. പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു വധുവിന്റെ ഔട്ട്ഫിറ്റ്. സെലിബ്രിറ്റികളായ മഞ്ജു പിള്ള, സാബു മോൻ തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.



TAGS : KARTHIK SURYA | ENGAGEMENT
SUMMARY : Karthik Surya gets married

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *