ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; എട്ട് പേർ മരിച്ചു

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; എട്ട് പേർ മരിച്ചു

അമരാവതി: കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രാപ്രദേശിന്‍റെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലിലും. മഴക്കെടുതിയില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി എട്ട് പേർ മരിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പോലീസും ചേർന്ന് 80 ഓളം ആളുകളെ രക്ഷപ്പെടുത്തി. ദുരിത ബാധിതർക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അടുത്ത് മൂന്ന് ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെലങ്കാനയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗ്രാമങ്ങൾ തമ്മിലുള്ള റോഡ് മാർ​ഗം തടസപ്പെട്ടു. ജീവഹാനിയും സ്വത്തുക്കളും നഷ്‌ടപ്പെടുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അടുത്ത രണ്ടോ മൂന്നോ ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പേടകക്കാനി ഗ്രാമത്തിൽ കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപകനും രണ്ട് വിദ്യാർഥികളും കവിഞ്ഞൊഴുകുന്ന അരുവി കടക്കുന്നതിനിടെ ഒലിച്ചുപോയി. കനത്ത മഴയെത്തുടർന്ന് ക്ലാസുകൾ നിർത്തിവച്ച് വിദ്യാർഥികളെയും കൂട്ടി സ്‌കൂളിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കുട്ടികളുടെ ഗ്രാമത്തിലേക്ക് കൊണ്ടുവിടുന്നതിനിടെയാണ് ദാരുണ അപകടമുണ്ടായത്.

മഴയെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വിജയവാഡ ഡിവിഷനിൽ 30 ട്രെയിനുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ തീരദേശ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
<BR>
TAGS : HEAVY RAIN | ANDRA PRADESH | TELANGANA
SUMMARY : Heavy rains in Andhra and Telangana. Eight people died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *