‘ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം’; മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്

‘ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം’; മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്

തൃശൂര്‍: നടനും എംഎല്‍എയുമായ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്. 13 വര്‍ഷം മുന്‍പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി.

2011 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുകേഷ് കയറിപ്പിടിച്ചെന്നാണു നടിയുടെ മൊഴി. കേസ് എടുത്തെങ്കിലും തുടരന്വേഷണം പ്രത്യേകസംഘമാണു നടത്തുക. മുകേഷിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്തേക്കും. മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുകേഷിനെതിരെ ചുമത്തിയത്. നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കുമെന്നും കേസിന്റെ തുടര്‍ നടപടികള്‍ പ്രത്യേക അന്വേഷണ സംഘവുമായി ആലോചിച്ച ശേഷമെടുക്കുമെന്നും പോലീസ് പറഞ്ഞു. മുകേഷിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ സത്യവാങ്മൂലം നല്‍കും. നാളെ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കും.

<br>
TAGS : SEXUAL HARASSMENT | MUKESH
SUMMARY : ‘behaved rudely at the hotel’; Case against Mukesh in Vadakanchery too

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *