എഐകെഎംസിസി മാറത്തഹള്ളി ഏരിയ ജനറല്‍ ബോഡി യോഗം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
എഐകെഎംസിസി ബാംഗ്ലൂർ മാറത്തഹള്ളി ഏരിയ ജനറൽ ബോഡി ഉദ്ഘാടനം ദേശീയ പ്രസിഡന്റ് എംകെ നൗഷാദ് നിർവഹിക്കുന്നു

എഐകെഎംസിസി മാറത്തഹള്ളി ഏരിയ ജനറല്‍ ബോഡി യോഗം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: എഐകെഎംസിസി ബെംഗളൂരു മാറത്തഹള്ളി ഏരിയ ജനറല്‍ ബോഡി മീറ്റ് എഡിഫിസ് വണ്‍ മീറ്റിംഗ് ഹാളില്‍ നടന്നു. മുനീര്‍ ഓള്‍ സീസണ്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ മൈക്രോ സ്വാഗതം പറഞ്ഞു. ഓള്‍ ഇന്ത്യ കെഎംസിസി ദേശീയ പ്രസിഡന്റ് എംകെ നൗഷാദ് ഉദ്ഘാടനവും, അംഗത്വ കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു.

അബൂട്ടി മാസ്റ്റര്‍ ശിവപുരം മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹി അബ്ദുള്ള മാവള്ളി സംസാരിച്ചു. ഉസ്താദ് റഷീദ് മൗലവി കമ്മറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി. യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അടിയന്തിര സാഹചര്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചു. മുഹമ്മദ് മട്ടന്നൂര്‍ നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികള്‍:- മുനീര്‍ മൈക്രോ (പ്രസിഡണ്ട്) മുഹമ്മദ് മട്ടന്നൂര്‍ (ജനറല്‍ സെക്രട്ടറി) അസൈനാര്‍. എവി (ട്രഷറര്‍) ഷൗക്കത്ത് കബാബ് മിരിച്ചി, മുത്തലിബ് ഗ്രാന്‍ഡ്, നിസാര്‍ മാക്‌സ് (വൈസ് പ്രസിഡന്റ് ) സിറാജ് ഗിഫ്റ്റ്, ജാഫര്‍ കെപി, മഹ്‌മൂദ് ഓറിയോ(ജോയിന്‍ സെക്രട്ടറി) മുനീര്‍ ഓള്‍ സീസണ്‍, ഇസ്മായില്‍ കെപി, ഉമ്മര്‍ ലുലു(രക്ഷാധികാരികള്‍), ഇല്യാസ് മാര്‍ജിന്‍, സലാം ക്യാപിറ്റല്‍, യൂനുസ് പിടികെ, സിറാജ് മുഗള്‍ (ഉപദേശക സമിതി) മഹ്‌മൂദ് ഓറിയോ, ഫാസില്‍ (പാലിയേറ്റീവ് കോഡിനേറ്റര്‍മാര്‍) ഫൈസല്‍, റംഷാദ്, ജംഷീദ്, വാഹിദ് (ട്രോമ കെയര്‍ കോഡിനേറ്റര്‍മാര്‍) ആഷിക്,അബ്ദുറഹ്‌മാന്‍ മുണ്ടേരി, ഷാന്‍, സുനീര്‍ ഓള്‍ സീസണ്‍, ഹാരിസ് കെകെ, സുഹൈല്‍ എന്‍.കെ, മുഹമ്മദ് അസര്‍.സിപി, ദാവൂദ്. കെപി, മുനീര്‍.എംടി (മെമ്പര്‍മാര്‍).
<BR>
TAGS : AIKMCC
SUMMARY : AIKMCC Marathahalli Area General Body Meeting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *