വിഡി സതീശനടക്കമുള്ളവർക്കെതിരായ ആരോപണം; സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കി കോൺഗ്രസ്

വിഡി സതീശനടക്കമുള്ളവർക്കെതിരായ ആരോപണം; സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം: സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച മുന്‍ എഐസിസി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയുടെ നിർദേശ പ്രകാരമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ അഭിമുഖത്തില്‍ ആക്ഷേപം ഉന്നയിച്ചതെന്ന് കെപിസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്‍റും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കളുടെ പിന്തുണ ലഭിച്ചിട്ടും തന്നെ പാർട്ടി ഭാരവാഹിത്വത്തിലേക്ക് എത്താൻ വി.ഡി സതീശൻ അനുവദിക്കുന്നില്ലെന്നായിരുന്നു സിമി റോസിന്റെ ആരോപണം. പിഎസ്‍സി കിട്ടിയില്ലെങ്കിൽ, വീട്ടിലിരിക്കാൻ സതീശൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിമി ആരോപിച്ചു. കോൺഗ്രസിലെ പല സ്ത്രീകൾക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും, പലരും തന്നോട് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും സിമി വെളിപ്പെടുത്തി.

അഭിമുഖം വിവാദമായതോടെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലെയും കെപിസിസി ഭാരവാഹികളിലെയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിമിയുടെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെന്ന് കെപിസിസി പറഞ്ഞു.

<BR>
TAGS : SIMI ROSE BELL JOHN | CONGRESS | VD SATHEESAN
SUMMARY : Congress expelled Simi Rose Bell John

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *