യെട്ടിനഹോളെ ജലസേചന പദ്ധതി ആറിന് സംസ്ഥാനത്തിന് സമർപ്പിക്കും

യെട്ടിനഹോളെ ജലസേചന പദ്ധതി ആറിന് സംസ്ഥാനത്തിന് സമർപ്പിക്കും

ബെംഗളൂരു: യെട്ടിനഹോളെ ജലസേചന പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ ആറിന് നടക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. ഗൗരി പൂജ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോലാർ, ചിക്കബെല്ലാപുര, ബെംഗളൂരു റൂറൽ, രാമനഗര, തുമകുരു, ഹാസൻ ജില്ലകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എല്ലാ രാഷ്ട്രീയ പാർട്ടികളും പദ്ധതിക്കായി സഹകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നുവെന്നും വനഭൂമിയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായെങ്കിലും സർക്കാർ അവ പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി തുറക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ പ്രധാന കനാലുകളിലേക്കും വെള്ളം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | YETTINAHOLE PROJECT
SUMMARY: Yettinahole project to be inaugurated on September 6

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *