ബെംഗളൂരു ജിഗനി ജനവാസ മേഖലയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; ആശങ്കയോടെ പ്രദേശവാസികൾ

ബെംഗളൂരു ജിഗനി ജനവാസ മേഖലയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; ആശങ്കയോടെ പ്രദേശവാസികൾ

ബെംഗളൂരു: നഗരത്തില്‍ വീണ്ടും പുള്ളിപ്പുലി ഭീഷണി. ജിഗനി കൃലാസനഹള്ളി ബി.ആർ.എസ് ലേ ഔട്ടിൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പുലി എത്തിയത്. പുലിയെ കണ്ടതും നായ്ക്കൾ കുരയ്ക്കാൻ തുടങ്ങിയതോടെയാണ് ആളുകൾ ഇക്കാര്യം അറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലിയെ കണ്ട വാര്‍ത്ത പരന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. ബെന്നാർഘട്ട ദേശീയ പാർക്കിന് സമീപത്താണ് ജിഗനി സ്ഥിതി ചെയ്യുന്നത്.


<BR>
TAGS : LEOPARD | JIGANI
SUMMARY : Presence of leopards in Gigani residential area of ​​Bengaluru; Concerned local residents

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *