എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കായി ശാരീരിക ക്ഷമത പരിശോധന: 11 ഉദ്യോഗാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കായി ശാരീരിക ക്ഷമത പരിശോധന: 11 ഉദ്യോഗാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

എക്സൈസ് സേനയിൽ ചേരാനുള്ള ശാരീരികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോ​ഗാർഥികൾക്ക് ദാരുണാന്ത്യം. ഝാർഖണ്ഡിലെ എക്‌സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റിന്റെ ഭാ​ഗമായി വിവിധയിടങ്ങളിൽ നടന്ന ടെസ്റ്റിനിടെയായിരുന്നു സംഭവം.10 കി.മീ ദൂരം ഓട്ടമായിരുന്നു കായികക്ഷമതാ പരീക്ഷയിലെ ഒരു ഇനം. കടുത്ത ചൂടിൽ ഇത്രയേറെ ദൂരം ഓടിയ ഉദ്യോഗാർഥികളിൽ പലരും കുഴഞ്ഞുവീഴുകയും 11 പേർ മരിക്കുകയുമായിരുന്നു. 100ലേറെ ഉദ്യോഗാർഥികളാണ് ഓട്ടത്തിനിടെ കുഴഞ്ഞുവീണത്. കടുത്ത ചൂടിൽ മണിക്കൂറുകളോളം വരിനിന്നതും ആരോഗ്യാവസ്ഥ മോശമാക്കി.

ഓഗസ്റ്റ് 22 മുതൽ റാഞ്ചി, ഗിരിദിഹ്, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിങ്ഭും, സാഹേബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഫിസിക്കൽ ടെസ്റ്റ് നടന്നുവരുന്നത്. ഇതിൽ പലാമുവിൽ നാലു പേരും ​ഗിരിദിഹിലും ഹസാരിബാ​ഗിലും രണ്ടു വീതം പേരും റാഞ്ചിയിലെ ജാ​ഗുവാർ സെന്റർ, ഈസ്റ്റ് സിങ്ഭുമിലെ മൊസാബാനി, സാഹേബ്​ഗഞ്ച് എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് മരിച്ചതെന്ന് ഓപറേഷൻസ് വിഭാ​ഗം ഐ.ജി അമോൽ വി. ഹോംകർ അറിയിച്ചു.

സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. ഉദ്യോഗാർഥികളുടെ മരണം സർക്കാറിന്‍റെ വീഴ്ചയുടെ ഫലമാണെന്ന് ബി.ജെ.പി ആരോപിച്ചു. ഉദ്യോഗാർഥികൾ പരീക്ഷയുടെ തലേന്ന് മുതൽ വരിയിൽ നിൽക്കുകയാണ്. എന്നിട്ടാണ് പിറ്റേന്ന് കടുത്ത വെയിലിൽ ഓടേണ്ടിവരുന്നത്. മതിയായ ആരോഗ്യ സംവിധാനങ്ങൾ സ്ഥലത്ത് ഒരുക്കിയില്ലെന്നും ബി.ജെ.പി ആരോപിച്ചു.
<BR>
TAGS : JHARKHAND
SUMMARY : Physical Fitness Test for Excise Constable Exam. 11 candidates died.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *