ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി, ദുരൂഹത സംശയിച്ച് പോലീസ്

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി, ദുരൂഹത സംശയിച്ച് പോലീസ്

ചേർത്തല: ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെ കാണാതായതായി പരാതി. പള്ളിപ്പുറം സ്വദേശിനി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശപ്രവർത്തകർ വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു പുറത്തറിഞ്ഞത്. ആശാപ്രവർത്തകർ ചോദിച്ചപ്പോൾ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്കു നൽകിയെന്നായിരുന്നു യുവതിയുടെ മറുപടി.

ആശാപ്രവർത്തകര്‍ ഈ വിവരം ജനപ്രതികളെയും അതുവഴി ചേർത്തല പോലീസിലും അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ പ്രാഥമിക മൊഴിപ്രകാരം കുട്ടിയെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കു കൈമാറിയതായാണ് വിവരം.

കുഞ്ഞിനെ നിയമപരമായാണോ കൈമാറിയതെന്നും അതല്ല മറ്റെതെങ്കിലും രീതിയിലുള്ള കൈമാറ്റമാണോ നടന്നതെന്ന കാര്യം ഉള്‍പ്പെടെയാണ് പോലീസ് അന്വേഷിക്കുന്നത്. പ്രസവിച്ച യുവതിക്ക് മറ്റു രണ്ട് കുട്ടികളുണ്ട്. നിലവില്‍ യുവതിയുടെ വീട്ടിലെത്തിയ പോലീസ് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്.
<BR>
TAGS ; ALAPPUZHA | POLICE | MISSING
SUMMARY : Newborn baby missing in Cherthala, police suspecting mystery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *