മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കെതിരായ ഇടക്കാല സ്റ്റേ നീട്ടി

മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കെതിരായ ഇടക്കാല സ്റ്റേ നീട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വിചാരണ കോടതി നടപടികൾക്കുള്ള ഇടക്കാല സ്റ്റേ നീട്ടി കർണാടക ഹൈക്കോടതി. സെപ്റ്റംബർ ഒമ്പത് വരെയാണ് സ്റ്റേ നീട്ടിയത്.

കേസിൽ സിദ്ധരാമയ്യക്കെതിരെ ഗവർണർ താവർചന്ദ് പ്രോസിക്യൂഷന് അനുമതി നൽകിയതിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ ഹർജിയിൽ വാദം കേൾക്കുന്നതും കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. പരാതിക്കാരിയായ സ്‌നേഹമയി കൃഷ്ണയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. ജി. രാഘവൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.

സെപ്റ്റംബർ 9-ന് ഉച്ചയ്ക്ക് 2.30-ന് വിഷയം ലിസ്റ്റ് ചെയ്യുമെന്ന് ഹൈക്കോടതി അറിയിച്ചു. ഓഗസ്റ്റ് 19മായിരുന്നു മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ വാദം കഴിഞ്ഞ ശനിയാഴ്ച നടന്നിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍ത ആയിരിന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായത്. അഡ്വ. മനു അഭിഷേക് സിംഗ്‍വിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വേണ്ടി ഹാജരായത്.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka HC extends stay on trial court proceedings against CM in MUDA case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *