ചിക്കാഗോയിൽ ട്രെയിനിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു

ചിക്കാഗോയിൽ ട്രെയിനിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു

ചിക്കാഗോ: യുഎസിലെ ചിക്കാഗോ നഗരത്തില്‍ ട്രെയിനിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പ് നടന്നതിന് തൊട്ടുപിന്നാലെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ കയ്യില്‍ നിന്നും തോക്കും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ചയായിരുന്നു സംഭവം. എമര്‍ജന്‍സി ഹോട്ട്ലൈന്‍ കോളിനോട് പ്രതികരിച്ച പൊലീസ് രാവിലെ ഫോറസ്റ്റ് പാര്‍ക്ക് ട്രെയിന്‍ സ്റ്റേഷനില്‍ എത്തുകയും ട്രയിനില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാലാമനെ മെയ്‌വുഡിലെ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ചിക്കാഗോ ട്രാന്‍സിറ്റ് അതോറിറ്റിയുടെ കണക്കനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും വലിയ പൊതുഗതാഗത ശൃംഖലകളിലൊന്നാണ് ചിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്നത്, ശരാശരി പ്രവൃത്തിദിവസത്തില്‍ 317,000-ത്തിലധികം ആളുകള്‍ ഇവിടുത്തെ ട്രെയിന്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. വെടിവയ്പ്പ് വാര്‍ത്ത പലരെയും ഭീതിയിലാഴ്ത്തിയിരുന്നു. ആളുകളേക്കാള്‍ കൂടുതല്‍ തോക്കുകള്‍ ഉള്ള ഒരു രാജ്യമെന്ന ഖ്യാതിയുള്ള അമേരിക്കയില്‍ തോക്ക് ആക്രമണം സാധാരണമാണ്. തോക്കുകള്‍ കൈവശം വയ്ക്കാനുള്ള അവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ എല്ലായ്‌പ്പോഴും കടുത്ത രാഷ്ട്രീയ പ്രതിരോധം നേരിടേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ തോക്ക് അതിക്രമങ്ങള്‍ അമേരിക്കയില്‍ തുടര്‍ക്കഥയാകുന്നുണ്ട്.
<BR>
TAGS : AMERICA | SHOOTING
SUMMARY : Chicago train shooting;.Four people were killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *