വ്യോമസേനയുടെ എസ്.യു-30 എംകെഐ വിമാനനിർമാണം; എച്ച്എഎല്ലുമായി കരാർ

വ്യോമസേനയുടെ എസ്.യു-30 എംകെഐ വിമാനനിർമാണം; എച്ച്എഎല്ലുമായി കരാർ

ന്യൂഡൽഹി: വ്യോമസേനയുടെ എസ്.യു-30 എംകെഐ യുദ്ധവിമാനങ്ങളുടെ എഞ്ചിൻ തദ്ദേശീയമായി നിർമിക്കാൻ ഇന്ത്യ. ഇതിന്റെ 240 എഞ്ചിനുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് വാങ്ങാൻ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അം​ഗീകാരം നൽകി. 26,000 കോടിയിലധികം രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവയ്‌ക്കുക.

അടുത്ത വർ‌ഷമാകും നിർമാണം ആരംഭിക്കുക. എട്ട് വർഷത്തിനുള്ളിൽ വ്യോമസേനയ്‌ക്ക് മുഴുവൻ എഞ്ചിനുകളും കൈമാറും. പുതിയ എഞ്ചിനിൽ 54 ശതമാനത്തോളം ഘടകങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചവയാകും.

ഇന്ത്യൻ വ്യോമസേനയുടെ കരുത്താണ് എസ്.യു-30 യുദ്ധവിമാനങ്ങൾ. 260 വിമാനങ്ങൾ ഇതിനോടകം തന്നെ സേനയിൽ വിന്യസിച്ചിട്ടുണ്ട്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, ആസ്ട്ര എയർ-ടു-എയർ മിസൈൽ തുടങ്ങിയ തദ്ദേശീയ യുദ്ധ സംവിധാനങ്ങൾ സംയോജിപ്പിച്ച് എസ്. യു-30 ഇതിനകം നവീകരിച്ചിട്ടുണ്ട്. ബാലാകോട്ട് വ്യോമാക്രമണം, ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായുള്ള പോരാട്ടം എന്നിവയിൽ ഇത്തരം വിമാനങ്ങൾ നിർണായകമായിരുന്നു.

TAGS: NATIONAL | HAL
SUMMARY: Cabinet Committee gives nod to procurement of 240 aero-engines for IAF’s Su-30 MKI aircraft from HAL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *