ഇന്‍ഷുറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തം; രണ്ട് മരണം

ഇന്‍ഷുറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തം; രണ്ട് മരണം

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍ തീപിടിത്തം. തിരുവനന്തപുരം പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസില്‍ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. മരിച്ച രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവർ സ്ഥാപനത്തില്‍ എന്തെങ്കിലും ആവശ്യത്തിന് വന്നതാകാമെന്നാണ് സമീപത്തുള്ള മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്നത്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്. തീ ആളിപ്പടർന്നയുടൻ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഫയർഫോഴ്സെത്തി തീ പൂർണമായി അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓഫിസിലെ എ.സി പൊട്ടിത്തെറിച്ച നിലയിലാണ്. നേമം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

TAGS: THIRUVANATHAPURAM | FIRE | DEAD
SUMMARY: Fire in insurance company office; Two deaths

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *