ചാമുണ്ഡി ഹിൽസിൽ മദ്യപാനവും പുകവലിയും നിരോധിക്കും

ചാമുണ്ഡി ഹിൽസിൽ മദ്യപാനവും പുകവലിയും നിരോധിക്കും

ബെംഗളൂരു: മൈസൂരുവിലെ ചാമുണ്ഡി ഹിൽസിൽ പുകവലി, മദ്യപാനം, ഗുഡ്ക, പാൻ എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചാമുണ്ഡി ഹിൽസിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും അദ്ദേഹം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടാതെ ഹിൽസിൽ പ്ലാസ്റ്റിക് വിമുക്തമാക്കാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റിയുടെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി നടപ്പിലാക്കുന്നതിനായി അതോറിറ്റിയിൽ നിന്ന് 11 കോടി രൂപ അധിക ഫണ്ട് അനുവദിക്കുമെന്നും പ്രദേശത്തെ അഞ്ച് ക്ഷേത്രങ്ങൾ നവീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ ചാമുണ്ഡി ഹിൽസിലെ ക്ഷേത്രത്തിനുള്ളിൽ ഫോട്ടോഗ്രാഫി നിരോധിക്കും. ഭക്തർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാനും നിർദേശിക്കും. എന്നാൽ വസ്ത്രധാരണത്തിന് പ്രത്യേക രീതി നടപ്പാക്കില്ല. ക്ഷേത്ര ദർശനവും വരാനിരിക്കുന്ന ദസറ ആഘോഷങ്ങളും കണക്കിലെടുത്താണ് ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റി രൂപീകരിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു.

TAGS: KARNATAKA | CHAMUNDI HILLS
SUMMARY: Smoking, drinking alcohol, consuming gutka to be banned on Chamundi hills

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *