സൗജന്യ ഓട്ടോമൊബൈല്‍ പരിശീലനം

സൗജന്യ ഓട്ടോമൊബൈല്‍ പരിശീലനം

പാലക്കാട് : ഒ.ബി.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓട്ടോമൊബൈല്‍ മേഖലയില്‍ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എം.എം.വി, ഫിറ്റര്‍, ഡീസല്‍ മെക്കാനിക് എന്നീ കോഴ്‌സുകളില്‍ ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക് പാസായ വരുമാന പരിധി 2 ലക്ഷം രൂപയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ തൊഴില്‍ ഉറപ്പാക്കും. പരിശീലന കാലയളവ് 10 മാസം. പ്രതിമാസം 4000 രൂപ വീതം സ്‌റ്റൈപന്റ് അനുവദിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505663.
<br>
TAGS : CAREER
SUMMARY : Free Automobile Training

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *