പീഡന പരാതി; നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല

പീഡന പരാതി; നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല

കൊച്ചി: യുവതിയുടെ പീഡനപരാതിയിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്റ്റ് വേണ്ടെന്നാണ് നിലവിലെ തീരുമാനം. നേരത്തെ യുവതി നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും പോലീസ് അന്വേഷിക്കും. ഇതിനായി ഊന്നുകൽ സിഐയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം നടൻ നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. ദുബൈയിൽ വെച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ചെയ്ത നഗ്ന ദൃശ്യങ്ങൾ പകർത്തി എന്നാണ് യുവതിയുടെ പരാതി. ആരോപണം നിവിൻ പോളി നിഷേധിച്ചിരുന്നു.

യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിവിൻ പോളി കേസിൽ ആറാം പ്രതിയാണ്. നിർമ്മാതാവ് എ.കെ. സുനിൽ രണ്ടാം പ്രതി. കേസിൽ ഒന്നാം പ്രതി ശ്രേയ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ.

TAGS: KERALA | NIVIN PAULY | ARREST
SUMMARY: No arrest will be made soon in accusation against actor Nivin Pauly

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *