മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് കാരണമാകില്ല; ലോകാരോഗ്യ സംഘടന

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് കാരണമാകില്ല; ലോകാരോഗ്യ സംഘടന

മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന ധാരണ തെറ്റെന്ന് ലോകാരോഗ്യ സംഘടനയുടെ റിവ്യൂ റിപ്പോർട്ട്. മൊബൈല്‍ ഫോണുകളുടെ ഉപയോഗം കുത്തനെ കൂടുമ്പോഴും ബ്രെയിൻ, ഹെഡ് ആന്‍റ് നെക്ക് കാൻസർ ബാധിതരുടെ നിരക്ക് വർധിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നിയോഗിച്ച ഓസ്‌ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ നേതൃത്വത്തില്‍ നടന്ന റിവ്യൂ പരിശോധനയില്‍ കണ്ടെത്തി.

1994 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ 63 പഠനങ്ങള്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള 11 അംഗസംഘം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്നുവരെയുള്ള ഏറ്റവും സമഗ്രമായ അവലോകനമാണിതെന്ന് റിവ്യൂ ലീഡ് എഴുത്തുകാരനായ അസോസിയേറ്റ് പ്രൊഫ. കെൻ കരിപിഡിസ് പറഞ്ഞു. കേന്ദ്ര നാഡീവ്യൂഹത്തിൻ്റെ (മസ്തിഷ്കം, പിറ്റ്യൂട്ടറി ഗ്രന്ഥി, ചെവി എന്നിവയുള്‍പ്പെടെ), ഉമിനീർ ഗ്രന്ഥിലുണ്ടാകുന്ന മുഴകള്‍, ബ്രെയിൻ ട്യൂമർ എന്നിവയെ കേന്ദ്രീകരച്ചാണ് അവലോകനം നടത്തിയത്.

അവലേകനത്തില്‍ ഒരു തരത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും കാൻസറും തമ്മില്‍ ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. ആളുകള്‍ റേഡിയേഷൻ എന്ന വാക്ക് കേള്‍ക്കുമ്പോൾ ന്യൂക്ലിയർ റേഡിയേഷന് സമാനമാണെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴും ആളുകള്‍ക്കിടയില്‍ ഈ ആശങ്ക ഉണ്ടാകുന്നു.

TAGS: CANCER | MOBILE PHONE
SUMMARY: Cell phone radiation does not cause cancer; World Health Organization

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *