99 രൂപയ്ക്ക് ബസ് യാത്ര; ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ഫ്ലിക്സ്ബസ്

99 രൂപയ്ക്ക് ബസ് യാത്ര; ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ഫ്ലിക്സ്ബസ്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ജർമൻ ടെക് – ട്രാവൽ കമ്പനിയായ ഫ്ലിക്സ്ബസ്. കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് ആണിത്. ബെംഗളൂരു – ചെന്നൈ, ബെംഗളൂരു – ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്ലിക്സ്ബസ് സർവീസ് നടത്തുക. ആദ്യ ബസിൻ്റെ ഫ്ലാഗ് ഓഫ് ഫ്ലിക്സ്ബസിൻ്റെ ആഗോള നേതാക്കളുടെ സാന്നിധ്യത്തിൽ വ്യവസായ മന്ത്രി എം.ബി. പാട്ടീൽ നിർവഹിച്ചു. സെപ്റ്റംബർ 10 മുതൽ മുഴുനീള ബസ് സർവീസ് ആരംഭിക്കും.

ഉത്തരേന്ത്യൻ സർവീസുകൾ വിജയകരമായതോടെയാണ് ഫ്ലിക്സ്ബസ് ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ നിന്ന് ചെന്നൈ, ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്ലിക്സ്ബസ് സ‍ർവീസ് നടത്തുക. പിന്നീട്, ക്രമാതീതമായി കോയമ്പത്തൂർ മധുര, തിരുപ്പതി, വിജയവാഡ, ബെളഗാവി തുടങ്ങിയ 33 നഗരങ്ങളിലേക്കും സർവീസ് നീളും. സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി നിശ്ചിത കാലയളവിൽ പ്രത്യേക ടിക്കറ്റ് നിരക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂവിൽ നിന്നുള്ള സർവീസുകൾക്ക് 99 രൂപയാണ് ഓഫ‍ർ നിരക്ക്. സെപ്റ്റംബ‍ർ മൂന്നുമുതൽ 15 വരെ ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭ്യമാകും. ഒക്ടോബർ 10 വരെയുള്ള ബുക്കിങ്ങുകൾ ഈ ഓഫറിൽ നടത്താം. ആറ് ബസ് ഓപ്പറേറ്റ‍ർമാരുമായുള്ള പങ്കാളിത്തത്തോടെയാണ് ആദ്യഘട്ടത്തിലുള്ള സ‍ർവീസുകൾക്ക് ഫ്ലിക്സ്ബസ് തുടക്കം കുറിക്കുന്നത്. പിന്നീട്, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, ക‍ർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലേക്കും സ‍ർവീസ് നടത്തും. ഇന്ത്യയിലെ 101 നഗരങ്ങളിലേക്കും 215 സ്റ്റോപ്പുകളിലേക്കും സ‍ർവീസ് നീട്ടാനാണ് കമ്പനിയുടെ ലക്ഷ്യം.

TAGS: BENGALURU | FLIXBUS
SUMMARY: Germany’s FlixBus expands to South India, offers Rs 99 fares from Bengaluru for intercity routes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *