കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

ബെംഗളൂരു: സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. സംവിധായകൻ യോഗ്‌രാജ് ഭട്ടിൻ്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിർമാണത്തിനിടെയാണ് സംഭവം. തുമകുരു ചിക്കനായകനഹള്ളി സ്വദേശി മോഹൻ കുമാർ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

നെലമംഗലയ്ക്ക് സമീപം ഹരോക്യതനഹള്ളിയിലെ ഗോഡൗണിലായിരുന്നു സിനിമ സെറ്റിട്ടിരുന്നത്. പ്രൊഡക്ഷൻ നമ്പർ 4 എന്ന സിനിമയ്ക്കായി ഗോഡൗണിൽ സെറ്റ് പരിശോധിക്കുന്നതിനിടെ മോഹൻ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മദനായകനഹള്ളി പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Youth falls 30 feet while moving rostrum at movie set, dies in hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *