ഗണേശോത്സവം; പ്രസാദ വിതരണത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കി

ഗണേശോത്സവം; പ്രസാദ വിതരണത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കി

ബെംഗളൂരു: ഗണേശോത്സവത്തിന്റെ ഭാഗമായി പ്രസാദം വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് മൂന്ന് ദിവസം ബാക്കിനിൽക്കെയാണ് പുതിയ നിർദേശം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സാക്ഷ്യപ്പെടുത്തിയ പ്രസാദം മാത്രമെ സ്റ്റാളുകളിൽ വിതരണം ചെയ്യാൻ പാടുള്ളുവെന്ന് സംഘാടകരോട് ബിബിഎംപി നിർദേശിച്ചു.

ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരവും ശുചിത്വവും നിലനിർത്തുന്നതിനാണിത്. പെർമിറ്റ് വാങ്ങാതെ പ്രസാദം വിതരണം ചെയ്യുന്ന സംഘാടകർക്കെതിരെ നടപടിയെടുക്കുമെന്ന് എഫ്എസ്എസ്എഐ മുന്നറിയിപ്പ് നൽകി. സ്റ്റാളുകൾ സ്ഥാപിക്കാൻ പോലീസ്, ബിബിഎംപി, ബെസ്‌കോം, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്ന് ആവശ്യമായ അനുമതികൾ സംഘാടകർ നേടണമെന്നും ബിബിഎംപി വ്യക്തമാക്കി.

TAGS: BENGALURU | GANESHOTSAVA
SUMMARY: Ganesha pandal organisers in Bengaluru will have to get FSSAI permit for distributing prasadam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *