ആശുപത്രിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട്; പത്തിലധികം നവജാത ശിശുക്കൾ ഗുരുതരാവസ്ഥയിൽ

ആശുപത്രിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട്; പത്തിലധികം നവജാത ശിശുക്കൾ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: ആശുപത്രിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് പത്തിലധികം നവജാത ശിശുക്കൾ ഗുരുതരാവസ്ഥയിൽ. ബിദറിലെ ബ്രിംസ് ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടർന്നാണ് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായത്.

നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം (എൻഐസിയു) വാർഡ് സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ ആറാം നിലയിലാണ് സംഭവം. താഴത്തെ നിലയിലെ ബാക്കപ്പ് ജനറേറ്ററിൽ വെള്ളം കയറിയതാണ് ഷോർട്ട് സർക്യൂട്ടിന് കാരണമായത്.

നവജാതശിശുക്കളെ ഓക്സിജൻ സിലിണ്ടറുകളുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. രക്ഷിതാക്കളും ബ്രിംസ് അധികൃതരും ജീവനക്കാരും ചേർന്നാണ് കുട്ടികളെ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്. ഏകദേശം എട്ടോളം നവജാത ശിശുക്കളുടെ നില അതീവഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

TAGS: KARNATAKA | SHORT CIRCUIT
SUMMARY: 10 newborns critical after electrical short-circuit at BRIMS Hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *