നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ വിവാഹിതായി

നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ വിവാഹിതായി

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതായി. സോഫ്റ്റ്‌വെയർ എൻജിനീയർ ആയ തിരുനെല്‍വേലി സ്വദേശി അശ്വിൻ ഗണേഷ് ആണ് വരൻ. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍ നടന്നത്. ഐവറി നിറത്തിലുള്ള സാരിയായിരുന്നു ദിയയുടെ ഔട്ട്ഫിറ്റ്. പിങ്ക് നിറത്തിലുള്ള ബോര്‍ഡറും സീക്വിന്‍ വര്‍ക്കുകളും ചെയ്ത സാരിയില്‍ സുന്ദരിയായിരുന്നു ദിയ. ലൂസി ഹെയര്‍സ്‌റ്റൈലിനൊപ്പം തലയില്‍ ദുപ്പട്ടയും ധരിച്ചു. പച്ചക്കല്ല് പതിപ്പിച്ച മാലയും ഒരു ചോക്കറും അതിനോട് യോജിക്കുന്ന വളകളും മാലയും നെറ്റിച്ചുട്ടിയുമാണ് ആഭരണമായി അണിഞ്ഞത്. ഐവറി നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു അശ്വിന്റെ ഔട്ട്ഫിറ്റ്.

വിവാഹത്തിനെത്തിയ അതിഥികളെല്ലാം പിങ്ക് നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് ധരിച്ചത്. ദിയയുടെ സഹോദരിമാരായ അഹാന സാരിയും ഇഷാനിയും ഹന്‍സികയും ദാവണിയും അണിഞ്ഞു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ വിവാഹത്തിനെത്തിയിരുന്നു.



TAGS : DIYA KRISHNAN | MARRIAGE
SUMMARY : Actor Krishnakumar’s daughter Diya Krishna got married

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *