സവാരി റദ്ദാക്കിയ യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദനം

സവാരി റദ്ദാക്കിയ യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദനം

ബെംഗളൂരു: ഓൺലൈൻ ആപ്പിൽ ബുക്ക്‌ ചെയ്ത സവാരി റദ്ദാക്കിയതിന് യുവതിയെ മർദിച്ച് ഓട്ടോ ഡ്രൈവർ. ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമമാണ് യുവതി പുറത്തുവിട്ടത്. റൈഡ് കാൻസൽ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം ചെയ്ത ഡ്രൈവർ ഇവരെ അസഭ്യം പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പകർത്തിയ ഹിന്ദി സംസാരിക്കുന്ന യുവതിയുടെ ഫോൺ തട്ടിപ്പറിക്കാനും ഇയാൾ ശ്ര‌മിച്ചു.

അബദ്ധത്തിന്റെ പേരിൽ നിങ്ങൾക്കെങ്ങനെ റൈഡ് റ​ദ്ദാക്കാൻ പറ്റും. പത്ത് മിനിട്ടിലേറെ കാത്തിരുന്നിട്ടും റൈഡ് കാൻസൽ ചെയ്തില്ലേ എന്നും ഇയാൾ ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. യുവതി പരാതി നൽകുമെന്ന് പറയുമ്പോൾ, ഒരുമിച്ച് പൊലീസ് സ്റ്റേഷനിൽ പോകാമെന്നും, തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും ഡ്രൈവർ പറഞ്ഞു. യുവതിയെ അശ്ലീല പദങ്ങളുപയോ​ഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

പീക്ക് ടൈമിൽ താനും സുഹൃത്തും ഓരോ ഓട്ടോവീതം ബുക്ക് ചെയ്തു. ഇതിൽ ഞാൻ ബുക്ക് ചെയ്ത ഓട്ടോ ആദ്യമെത്തിയപ്പോൾ അവളുടെ ഓർഡർ കാൻസൽ ചെയ്തു. എന്നാൽ ഡ്രൈവർ തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് യുവതി സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബെം​ഗളൂരു പോലീസ് യുവതിയെ ബന്ധപ്പെട്ടതായും നടപടിയെടുക്കുമെന്നും അറിയിച്ചു.

 

TAGS: BENGALURU | ASSAULT
SUMMARY: Bengaluru auto driver slaps women over cancelling ride

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *