മോൻസണ്‍ മാവുങ്കൽ കേസ്; ഐജി ലക്ഷ്‌മണയെ സർവീസിൽ തിരിച്ചെടുത്തു

മോൻസണ്‍ മാവുങ്കൽ കേസ്; ഐജി ലക്ഷ്‌മണയെ സർവീസിൽ തിരിച്ചെടുത്തു

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ ആയിരുന്ന ഐജി ജി. ലക്ഷ്മണ ഐപിഎസിനെ സർവീസിൽ തിരിച്ചെടുത്തു. ഒരു വർഷത്തോളം ഐജി ലക്ഷ്മണ സസ്പെൻഷനിലായിരുന്നു. പോലീസ് ട്രെയിനിങ് ഐജിയായാണ് അദ്ദേഹത്തിന്റെ പുനർനിയമനം. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ച് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്. സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് പുനർ നിയമനം നൽകിയത്.

ഇതിനിടെ മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. പരാതിക്കാരിൽ നിന്ന് മോൻസൻ തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. മുൻ ഡിഐജി എസ്. സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്.

TAGS: KERALA | IG LAKSHAMANA
SUMMARY: IG Lakshamana IPS included in monson mavunkal case taken back to service

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *