ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി മൊബൈൽ ടാങ്കറുകൾ ഒരുക്കി ബിബിഎംപി

ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി മൊബൈൽ ടാങ്കറുകൾ ഒരുക്കി ബിബിഎംപി

ബെംഗളൂരു: ഗണേശോത്സവത്തിന് വിഗ്രഹ നിമജ്ജനം ചെയ്യുന്നതിനായി നഗരത്തിലുടനീളം മൊബൈൽ ടാങ്കറുകൾ സജ്ജീകരിച്ച് ബിബിഎംപി. നഗരത്തിൽ 462 മൊബൈൽ ടാങ്കറുകൾ ബിബിഎംപി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ചില തടാകങ്ങളിലും വിഗ്രഹ നിമജ്ജനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ 41 തടാകങ്ങളിൽ വിഗ്രഹ നിമജ്ജനത്തിനായി താൽക്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ മൊബൈൽ ടാങ്കറുകൾ സ്ഥാപിച്ചത് ഈസ്റ്റ് സോണിലാണ് (138), തൊട്ടുപിന്നാലെ വെസ്റ്റ് സോണിൽ 84 ടാങ്കറുകളും സ്ഥാപിച്ചിട്ടുണ്ട്. ഗണേശ സ്റ്റാളുകളുടെ സംഘാടകർക്ക് അനുമതിക്കായി അപേക്ഷിക്കാവുന്ന 63 ഏകജാലക കേന്ദ്രങ്ങളും ബിബിഎംപി സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിൽ ഗണേശ സ്റ്റാളുകൾ സ്ഥാപിക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാണ്. സ്റ്റാളുകൾ പരിശോധിക്കാൻ പോലീസ്, ബെസ്‌കോം ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്ന ടീമിനെ ബിബിഎംപി രൂപീകരിച്ചിട്ടുമുണ്ട്.

TAGS: BENGALURU | BBMP
SUMMARY: 462 mobile tankers for immersion of Ganesha idols

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *