ചികിത്സയിലുള്ള സുഹൃത്തിനെ കാണാനെത്തിയ യുവാവ് ആശുപത്രി കാന്റീനില്‍ ഷോക്കേറ്റ് മരിച്ചു

ചികിത്സയിലുള്ള സുഹൃത്തിനെ കാണാനെത്തിയ യുവാവ് ആശുപത്രി കാന്റീനില്‍ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ആശുപത്രിയിലെ കാന്റീനിൽവെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്.

സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു അബിന്‍ വിനു. തുടര്‍ന്നാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
<br>
TAGS : ACCIDENT | KOZHIKODE NEWS
SUMMARY : The young man died of shock in the hospital canteen while visiting his friend who was undergoing treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *