കരിയറിന്റെ തുടക്കത്തില്‍ ഒരു നിര്‍മ്മാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ശില്‍പ്പ ഷിൻഡെ

കരിയറിന്റെ തുടക്കത്തില്‍ ഒരു നിര്‍മ്മാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ശില്‍പ്പ ഷിൻഡെ

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയില്‍ ചർച്ചയാവുന്നതിനിടെ ബോളിവുഡ് സംവിധായകനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ശില്‍പ ഷിൻഡെ. സിനിമാ രംഗത്തേക്ക് വന്ന ആദ്യനാളുകളിലെ അനുഭവമാണ് താരം പങ്കുവയ്‌ക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ ഒരു നിർമാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും സഹകരിക്കാൻ നിർബന്ധിച്ചുവെന്നും ശില്‍പ ഷിൻഡെ വെളിപ്പെടുത്തി.

പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം. സംവിധായകൻ ആവശ്യപ്പെട്ടത് പ്രകാരം ഓഡിഷനില്‍ അഭിനയിക്കുകയായിരുന്ന തനിക്ക് നേരെ അയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് ശില്‍പ ഷിൻഡെ വെളിപ്പെടുത്തിയത്. ഒടുവില്‍ സംവിധായകനെ തള്ളിമാറ്റിയാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും നടി പറഞ്ഞു.

ഞാൻ ആ വ്യക്തിയുടെ പേര് പുറത്ത് പറയുന്നില്ല. കാരണം അയാള്‍ക്ക് എന്റെ പ്രായമുള്ള കുട്ടികളുണ്ട്. അയാളുടെ പേര് പറഞ്ഞാല്‍ അതിന്റെ ഭവിഷ്യത്ത് നേരിടുന്നത് ആ കുട്ടികളാണ്”. സിനിമാ – സീരിയല്‍ രംഗത്തുള്ള ഒട്ടുമിക്ക നടിമാരും ലൈംഗികാതിക്രമങ്ങള്‍ നേരിട്ടുട്ടുണ്ടായിരിക്കാം. ഈ മേഖലയില്‍ മോശം അനുഭവം ഉണ്ടാകാത്തവർ കുറവാണ്. നോ പറയാൻ മടിക്കുന്നതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും ശില്‍പ ഷിൻഡെ പറഞ്ഞു.

TAGS : SHILPA SHINDE | SEXUAL HARASSMENT
SUMMARY : Actress Shilpa Shinde says she was sexually assaulted by a Bollywood director

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *