കാഫിര്‍ വിവാദം; പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ കുറ്റം ചുമത്തി

കാഫിര്‍ വിവാദം; പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ കുറ്റം ചുമത്തി

കാഫിർ സ്ക്രീൻഷോട്ട് കേസില്‍ പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ കുറ്റം ചുമത്തി വകുപ്പ് ചുമത്തിയതായി പോലീസ് കോടതിയെ അറിയിച്ചു. ഹൈക്കോടതി നിർദേശ പ്രകാരമാണ് പോലീസ് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തന്റെ പേരില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമി ഹജിയിലാണ് പോലീസിന്റെ നടപടി.

വ്യാജ പരാതിയില്‍ തന്നെ പ്രതിയാക്കിയെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്തി കേസെടുക്കണമെന്നുമാണ് മുഹമ്മദ് കാസിമിന്റെ ആവശ്യം. പരാതിക്കാരനായ യൂത്ത് ലീഗ് പ്രവർത്തകന്റെ പേരില്‍ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെങ്കില്‍ എന്തുകൊണ്ട് പരാതിക്കാരനെ വാദിയാക്കിയില്ലെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ രണ്ട് പുതിയ കുറ്റങ്ങളാണ് ഇപ്പോള്‍ പോലീസ് ചുമത്തിയിരിക്കുന്നത്.

ഐ.പി.സി. 468, ഐ.പി.സി. 471 വകുപ്പുകള്‍ പുതുതായി കൂട്ടിച്ചേർത്തെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഈ വകുപ്പുകള്‍ ചേർത്തുകൊണ്ടുള്ള റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയിലും സമർപ്പിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് തലേദിവസമാണ് കാഫിർ പ്രയോഗം സൈബർ ഇടത്തില്‍ കൊഴുക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലീമായും ഇടതുപക്ഷ സ്ഥാനാർഥി കെകെ ഷൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു നവമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിച്ചത്.

വാട്സ് ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടാണ് തിരഞ്ഞെടുപ്പ് തലേദിവസം വടകര മണ്ഡലവും പിന്നിട്ട് സംസ്ഥാന വ്യാപകമായി ഓടിക്കളിച്ചത്. യൂത്ത് ലീഗ് നേതാവ് പികെ കാസിമിന്റെ പേരിലാണ് സന്ദേശം പ്രചരിച്ചത്. എന്നാല്‍ ഇത് കൃത്രിമമായി നിർമിച്ചതാണെന്നും വിവാദ സ്ക്രീൻ ഷോട്ടില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസിം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കാസിമിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

TAGS : KAFFIR CONTROVERSY | KANNUR
SUMMARY : The Kaffir Controversy; The accused were charged with forgery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *