മുഡ കേസ്; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഗവർണർ

മുഡ കേസ്; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഗവർണർ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ട് കൈമാറി ഗവർണർ തവർചന്ദ് ഗെലോട്ട്.

കേസിന്റെ പൂർണ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് ഗവർണർ കൈമാറിയത്. തന്നെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഗവർണറുടെ പുതിയ നീക്കം.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണം. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് മുഡ കേസിൽ ഗവർണർ തവർചന്ദ് ഗെലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്.

TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka Governor handover report on MUDA scam to President

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *