ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി; പി വി അന്‍വറിന്റെ മൊഴി ഇന്നെടുക്കും

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി; പി വി അന്‍വറിന്റെ മൊഴി ഇന്നെടുക്കും

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാര്‍, സസ്‌പെന്‍ഷനിലുള്ള മലപ്പുറം എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരായ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മലപ്പുറത്തെത്തി മൊഴി രേഖപ്പെടുത്തുക.

കൈവശമുള്ള പരമാവധി തെളിവുകൾ അദ്ദേഹത്തിന് നൽകുമെന്ന് അൻവർ പറഞ്ഞു. ഡി.ഐ.ജി. നല്ല ഉദ്യോഗസ്ഥനാണെന്നാണ് അറിവ്. തന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി തുടങ്ങിയതിന്റെ ആദ്യതെളിവാണ് എസ്.പി. സുജിത് ദാസിന്റെ സസ്പെൻഷനെന്നും അൻവർ പറഞ്ഞു. ആരോപങ്ങളില്‍ പഴുതടച്ചുള്ള അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്നെത്തുമെന്നുള്ള കാര്യം പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിക്കും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പേരില്ലെന്നും ശശിക്കെതിരേ ഉടൻ പരാതി എഴുതി നൽകുമെന്നും അന്‍വര്‍ പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട് കുറച്ചു തെളിവുകൾ ശേഖരിക്കുകയാണ്. അതുകൂടി കഴിഞ്ഞാൽ ഈ മാസംതന്നെ പി. ശശിയുടെ പേരിൽ പരാതിനൽകുമെന്നും അൻവർ പറഞ്ഞു

എഡിജിപി എം ആര്‍ അജിത് കുമാറിനും മലപ്പുറം എസ്പി സുജിത് ദാസിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വറിന്റെ ആരോപണം. ‘സ്വര്‍ണംപൊട്ടിക്കലി’ല്‍ അടക്കം ഇടപെടല്‍ നടത്തുന്നു എന്നായിരുന്നു സുജിത് ദാസിനെതിരായ അന്‍വറിന്റെ പ്രധാന ആരോപണം. വാര്‍ത്താസമ്മേളനം നടത്തിയും അന്‍വര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.
<BR>
TAGS ; PV ANVAR MLA
SUMMARY : Complaints against top police officers; PV Anwar’s statement will be taken today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *