മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു

മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പോലീസ്. ഒരാള്‍ ഉറക്കത്തില്‍ വെടിയേറ്റ് മരിച്ചു. തുടര്‍ന്നു രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നാല് പേര്‍ വെടിയേറ്റു മരിച്ചതായും പോലീസ് അറിയിച്ചു. ജില്ലാ ആസ്ഥാനത്ത് നിന്ന് 5 കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട സ്ഥലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളുടെ വീട്ടില്‍ തീവ്രവാദികള്‍ ഉറങ്ങിക്കിടന്നയാളെ വെടിവെച്ച്‌ കൊല്ലുകയായിരുന്നു.

കുക്കി-മെയ്തി കലാപത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. വെടിവയ്പ് തുടരുകയാണെന്നും മരണസംഖ്യ വര്‍ധിക്കുമെന്നും മണിപ്പൂരിരിലെ സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചവര്‍ കുക്കി, മെയ്‌തേയ് വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപോര്‍ട്ട്. ബിഷ്ണുപൂരില്‍ വയോധികന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രി ഇംഫാലിലെ ജനക്കൂട്ടം രണ്ട് മണിപ്പൂര്‍ റൈഫിള്‍സിന്റെയും രണ്ട് ആസ്ഥാനങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു.

17 മാസം മുമ്പ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം സംസ്ഥാനത്ത് ആദ്യമായി റോക്കറ്റ് ഉപയോഗിച്ചത് വെള്ളിയാഴ്ചയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യമായി ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആറ് ദിവസത്തിന് ശേഷമാണ് റോക്കറ്റ് ആക്രമണം. കുക്കി സായുധര്‍ ലോങ് റേഞ്ച് റോക്കറ്റുകള്‍ ഉപയോഗിച്ചതായി മണിപ്പൂര്‍ പോലിസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വിക്ഷേപിച്ച റോക്കറ്റുകള്‍ക്ക് കുറഞ്ഞത് നാലടി നീളമുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘ഗാല്‍വനൈസ്ഡ് ഇരുമ്പ് (ജിഐ) പൈപ്പിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ചതെന്ന് തോന്നുന്നു. സ്‌ഫോടക വസ്തുക്കളുള്ള ജിഐ പൈപ്പുകള്‍ ഒരു നാടന്‍ നിര്‍മിത റോക്കറ്റ് ലോഞ്ചറില്‍ ഘടിപ്പിച്ച്‌ ഒരേസമയം വെടിവയ്ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അക്രമം വ്യാപിച്ചതിനാല്‍ മണിപ്പൂര്‍ ഭരണകൂടം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശനിയാഴ്ച അടച്ചിടാന്‍ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം മെയ് മൂന്നുമുതലാണ് കുക്കി ക്രൈസ്തവരും മെയ്തി ഹിന്ദുക്കളും തമ്മില്‍ കലാപം തുടങ്ങിയത്.

TAGS : MANIPPUR | CONFLICT | DEAD
SUMMARY : Conflict again in Manipur; Five people died in the shooting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *