റിക്രൂട്ട്മെന്റ് നടത്തിയിട്ടും നിയമനമില്ലെന്ന് ആരോപണം; ഇന്‍ഫോസിസിനെതിരെ അന്വേഷണത്തിന് നിർദേശം

റിക്രൂട്ട്മെന്റ് നടത്തിയിട്ടും നിയമനമില്ലെന്ന് ആരോപണം; ഇന്‍ഫോസിസിനെതിരെ അന്വേഷണത്തിന് നിർദേശം

ബെംഗളൂരു: വിവിധ ക്യാംപസുകളില്‍ നിന്ന് നിരവധി തവണയായി രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്തിട്ടും നിയമനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഐടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ അന്വേഷണത്തിന് നിർദേശിച്ച് കേന്ദ്രം. രണ്ടു വര്‍ഷം പിന്നിട്ടിട്ടും റിക്രൂട്ട് ചെയ്തവർക്ക് ജോലി നല്‍കിയിട്ടില്ലെന്ന പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണിത്.

നാസന്റിനായി പ്രസിഡന്റ് ഹര്‍പ്രീത് സിങ് സലൂജ അയച്ച പരാതിയിലാണു സംസ്ഥാന ലേബര്‍ കമ്മീഷണറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഐടി കമ്പനികളുടെയും മറ്റും പ്രവര്‍ത്തനം സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലായതിനാലാണിതെന്നും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2022 മുതല്‍ റിക്രൂട്ട് ചെയ്ത ബിരുദധാരികള്‍ക്ക് ഇതുവരെ ജോലി നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജൂണിലും സംഘടന പരാതി നല്‍കിയിരുന്നു. ഇതിനിടെ, ഒക്ടോബര്‍ 7 മുതല്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് അറിയിച്ച് 1,000 പേര്‍ക്ക് ഇന്‍ഫോസിസ് കഴിഞ്ഞ രണ്ടിന് ഓഫര്‍ ലെറ്ററുകള്‍ അയച്ചിരുന്നു.

 

TAGS: KARNATAKA | INFOSYS
SUMMARY: Centre seeks probe onto recruitment issue in Infosys

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *