സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്

സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്

ബെംഗളൂരു: കന്നഡ സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്. സംവിധായകൻ നാഗശേഖറിന്റെ ബെൻസ് കാറാണ് ജ്ഞാനഭാരതികൾ സമീപം അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ച ശേഷം സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു.

ജ്ഞാനഭാരതി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ദൊഡ്ഡ ഗൊല്ലറഹട്ടി സ്വദേശിനി ലക്ഷ്മിക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും പരുക്കേറ്റു. നാഗശേഖർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ ജ്ഞാനഭാരതി ട്രാഫിക് പോലീസ് കേസെടുത്തു. മൈന, സഞ്ജു വെഡ്‌സ് ഗീത, മാസ്തി ഗുഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നാഗശേഖർ.

TAGS: BENGALURU | ACCIDENT
SUMMARY: Woman injured after being by struck Kannada filmmaker Nagashekar’s car

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *