നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് മദ്യ വിൽപനയ്ക്ക് നിരോധനം

നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് മദ്യ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ശിവാജിനഗറിലെ സെൻ്റ് മേരീസ് ബസിലിക്കയിലെ വാർഷിക പെരുന്നാളിൻ്റെ ഭാഗമായി ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ഇന്ന് മദ്യ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി. സെൻട്രൽ, ഈസ്റ്റ്‌ ബെംഗളൂരുവിലെ പ്രദേശങ്ങളിലാണ് വിൽപനയ്ക്ക് നിയന്ത്രണം.

ശിവാജിനഗർ, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ഭാരതിനഗർ പരിധിയിലെ എല്ലാ മദ്യശാലകളിലും ബാറുകളിലും റെസ്റ്റോറൻ്റുകളിലും വൈൻ സ്റ്റോറുകളിലും മദ്യവിൽപ്പന നിരോധിക്കുമെന്ന് ഈസ്റ്റ് ഡിവിഷൻ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ഭാരതിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മൈസൂരു സെയിൽസ് ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ എല്ലാ ബാറുകളും റെസ്റ്റോറൻ്റുകളും വൈൻ ഷോപ്പുകളും പബ്ബുകളും ബിവറേജസ് സ്റ്റോറുകളും (സിഎൽ-4, സിഎൽ-6എ ലൈസൻസുകളുള്ളവ ഒഴികെ) മദ്യം വിൽക്കുന്ന മറ്റെല്ലാ കടകളും അടച്ചിടാനും നിർദേശമുണ്ട്.

TAGS: BENGALURU | BAN
SUMMARY: Liqour sale prohibited in parts of city today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *