രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിൽ

രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിൽ

ബെംഗളൂരു: രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിലെന്ന് സർവേ റിപ്പോർട്ട്‌. ഈശ്വ കൺസൾട്ടിങ് എന്ന സ്ഥാപനമാണ് സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മൊത്തം തൊഴിലവസരങ്ങളിലെ 21 ശതമാനവും ബെംഗളൂരു നഗരത്തിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

നിർമ്മാണ ഫാക്ടറികളിലെ തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ രണ്ടാമത് നിൽക്കുന്ന നഗരം മുംബൈ ആണ്. ബെംഗളൂരുവിലെ ഉൽപ്പന്ന നിർമ്മാണ ഫാക്ടറികൾ ശമ്പളത്തിന്റെ കാര്യത്തിലും മുമ്പിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ശമ്പള വർധനയുടെ കാര്യത്തിൽ ബെംഗളൂരുവിലെ മറ്റ് തൊഴിൽമേഖലകളെക്കാളും മുമ്പിലായിരിക്കും നിർമാണ മേഖല. 25 ലക്ഷം മുതൽ മുകളിലേക്കുള്ള ശമ്പളത്തിന്റെ തസ്തികകളിൽ ഐടി മേഖലയിലുള്ള അതേ അളവ് തൊഴിൽ ലഭ്യത നിർമ്മാണ ഫാക്ടറികളുടെ മേഖലയിലും ഉണ്ട്.‌ 6 ലക്ഷം വരെ വാർഷിക ശമ്പളം വാങ്ങുന്ന തൊഴിലാളികൾ കൂടുതലുള്ള നഗരമാണ് ബെംഗളൂരു.

ഇതിന് പുറമെ ഓട്ടോമൊബൈൽ രംഗത്ത് മികച്ച വളർച്ചയാണ് നഗരം നേടുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സ്വകാര്യ കാറുകളുള്ള നഗരമാണ് ബെംഗളൂരു. നേരത്തെ ഡൽഹിയായിരുന്നു ഇക്കാര്യത്തില്‍ മുമ്പിൽ നിന്നിരുന്നത്. ബെംഗളൂരുവിൽ 2.233 ദശലക്ഷം സ്വകാര്യ കാറുകളാണ് ഉള്ളത്. 2021 മാർച്ച് മാസത്തെ അപേക്ഷിച്ച് 7.1 ശതമാനം വളർച്ചയാണ് ഇക്കാര്യത്തിൽ 2024 മാർച്ച് മാസത്തില്‍ ഉണ്ടായത്. ഓട്ടോമൊബൈൽ കമ്പനികൾ പ്ലാന്റുകൾ മുതൽ ഔട്‌ലെറ്റുകൾ വരെ നിരവധി സംരംഭങ്ങൾ ബെംഗളൂരുവിലുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

TAGS: BENGALURU | MANUFACTURING JOBS
SUMMARY: Bengaluru leads in manufacturing sector job openings

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *