വീണ്ടും ആരോപണവുമായി പി.വി അൻവർ; സ്വർണക്കടത്ത് പ്രതികളായ സ്ത്രീകളെ പോലീസുകാർ ലൈം​ഗിക വൈകൃതത്തിനിരയാക്കി

വീണ്ടും ആരോപണവുമായി പി.വി അൻവർ; സ്വർണക്കടത്ത് പ്രതികളായ സ്ത്രീകളെ പോലീസുകാർ ലൈം​ഗിക വൈകൃതത്തിനിരയാക്കി

മലപ്പുറം∙ സ്വർണക്കടത്ത് കാരിയർമാരായ സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയെന്ന ആരോപണവുമായി പി.വി.അൻവർ എംഎൽഎ. പീഡനത്തിനിരായ ഒട്ടേറെ സ്ത്രീകൾ പരാതി പറയാൻ പേടിച്ചിരിക്കുകയാണ്. ലൈംഗിക വൈകൃതത്തിനുവരെ ഉപയോഗിച്ച സംഭവങ്ങളുണ്ട്. കാരിയർമാർമായ സ്ത്രീകൾ ജാമ്യത്തിലിറങ്ങുമ്പോൾ വേട്ടനായ്ക്കളെ പോലെ പിന്തുടർന്ന് ലൈംഗികമായി ഉപയോഗിച്ചു, കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥർ. ലൈംഗികമായി ചൂഷണം ചെയ്‌തെന്നു മാത്രമല്ല, ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ക്ക് ഇരയായവര്‍ തുറന്നു പറയാൻ തയാറായാല്‍ സർക്കാരും പാർട്ടിയും പൊതുസമൂഹവും എല്ലാ പിന്തുണയും നൽകുമെന്നു അൻവർ പറഞ്ഞു.

കോട്ടക്കൽ പോലീസ് സ്റ്റേഷൻ നിർമാണത്തിൽ സുജിത് ദാസ് ഗുരുതര ക്രമക്കേട് നടത്തിയെന്നും പി.വി അൻവർ ആരോപിച്ചു. പൊന്നാനിയിലെ പീഡനപരാതിയിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും അൻവർ ചോദിച്ചു. ഇതിൽ കേസ് എടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മുൻ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയ ശേഷമായിരുന്നു പി.വി അൻവറിന്റെ പ്രതികരണം.. പത്ത് മണിക്കൂറോളം നീണ്ടുനിൽക്കുന്ന മൊഴിയെടുപ്പിന് ശേഷമാണ് അൻവർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

നേരത്തെ, എഡിജിപി അജിത്കുമാറിനും മലപ്പുറം മുൻ എസ്പി സുജിത് ദാസിനുമെതിരെ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അൻവർ നടത്തിയിരുന്നു. ഇതിൽ പോലീസ് അന്വേഷണം തുടരുകയാണ്.
<BR>
TAGS : PV ANVAR MLA
SUMMARY : PV Anwar allegations again. Police sexually abused women accused of gold smuggling

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *