ദേവനഹള്ളി – ബാഗലൂർ സംസ്ഥാന പാത നവീകരിക്കും

ദേവനഹള്ളി – ബാഗലൂർ സംസ്ഥാന പാത നവീകരിക്കും

ബെംഗളൂരു: ബെംഗളൂരുവിനെ നന്ദി ഹിൽസുമായി ബന്ധിപ്പിക്കുന്ന ദേവനഹള്ളി, ബാഗലൂർ വഴിയുള്ള സംസ്ഥാന പാത 104 നവീകരിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) അറിയിച്ചു. മൊത്തം 50 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ടോൾ ഫ്രീ റോഡ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഇതര ആക്സസ് റൂട്ടായും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനപാത വികസന പദ്ധതിയുടെ ഭാഗമായാണ് റോഡ് നവീകരണ പദ്ധതിയെന്ന് പിഡബ്ല്യുഡി അധികൃതർ പറഞ്ഞു.

ചെളിക്കുഴികളും വെളിച്ചക്കുറവും നിറഞ്ഞ ബദൽ റോഡ് ശോച്യാവസ്ഥയിലാണെന്ന് പൊതുജനങ്ങളിൽ നിന്ന് പരാതിയുണ്ട്. നാഗവാര, തനിസാന്ദ്ര, കണ്ണൂർ, ബാഗലൂർ, അരസിനകുണ്ടെ, ദേവനഹള്ളി, കാരഹള്ളി വഴി ബെംഗളൂരുവിനെ നന്ദി ഹിൽസുമായി ബന്ധിപ്പിക്കുന്ന റോഡ് മെച്ചപ്പെടുത്താൻ പൊതുജനങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

ഇത് കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. റോഡിന്റെ ഒരു ഭാഗം നവീകരിക്കാൻ അടുത്തിടെ പിഡബ്ല്യൂഡി ടെൻഡർ വിളിച്ചിരുന്നു. ഈ ഭാഗത്ത് നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇത് 20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ശേഷിക്കുന്ന ജോലികളും ഉടൻ ഏറ്റെടുക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | BAGALUR
SUMMARY: PWD to improve bengaluru – bagalur road soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *