പണം വാഗ്‌ദാനം ചെയ്ത് നടിയോട് സെക്സ് ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ

പണം വാഗ്‌ദാനം ചെയ്ത് നടിയോട് സെക്സ് ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ

കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടത് എതിർത്തതില്‍ തന്നെ സിനമയില്‍ നിന്നും വിലക്കിയെന്ന് സംവിധായിക സൗമ്യ സദാനന്ദൻ. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹേമ കമ്മിറ്റിക്ക് മുൻപില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ തുറന്നു പറഞ്ഞത്.

സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. തന്‍റെ ആദ്യ സിനിമ പ്രധാന നടനും സഹ സംവിധായകനും അനുവാദമില്ലാതെ എഡിറ്റ് ചെയ്തു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിർമാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.

എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയില്‍നിന്നുമുണ്ടായ ദുരനുഭവം പങ്കുവച്ചത്. പുതിയ പ്രോജക്ടുകളുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു.ഹേമ കമ്മിറ്റിക്ക് മുൻപില്‍ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ കുറിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ ‘മാംഗല്യം തന്തുനാനേന’ എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.

TAGS : FILMS | HEMA COMMITTEE
SUMMARY : He offered money and asked the actress for sex; Director Soumya Sadanandan with serious allegations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *